Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Employment Scheme

Idukki

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഡി​ജി​റ്റ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് പ​രി​ധി​ക്ക് പു​റ​ത്തു​ള്ള ഹൈ​റേ​ഞ്ചി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി. ഫെ​ബ്രു​വ​രി മു​ത​ല്‍ നാ​ഷ​ണ​ല്‍ മൊ​ബൈ​ല്‍ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യു​ള്ള ഡി​ജി​റ്റ​ല്‍ ഹാ​ജ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ​യാ​ണ് മൊ​ബൈ​ല്‍ റേ​ഞ്ചി​ല്ലാ​ത്ത നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. ഇ​തി​നെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന് ക​ത്ത് ന​ല്‍​കി.

മ​റ​യൂ​ര്‍, ഇ​ട​മ​ല​ക്കു​ടി, ശാ​ന്ത​ന്‍​പാ​റ, അ​ടി​മാ​ലി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി വാ​ര്‍​ഡു​ക​ളി​ല്‍ മൊ​ബൈ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് വ​ള​രെ കു​റ​വോ അ​ല്ലെ​ങ്കി​ല്‍ പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​ത്ത​തോ ആ​യ മേ​ഖ​ല​ക​ളാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ന്ന​തി​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് എ​ന്‍​എം​എം​എ​സ് ആ​പ്പ് വ​ഴി ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തു​മൂ​ലം വേ​ത​ന​വി​ത​ര​ണം പൂ​ര്‍​ണ​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മ​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 1, 2, 3 വാ​ര്‍​ഡു​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഫെ​ബ്രു​വ​രി 23 മു​ത​ല്‍ മാ​ര്‍​ച്ച് 29 വ​രെ ജോ​ലി ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളു​ടെ 19,182 തൊ​ഴി​ല്‍ ദി​ന​ങ്ങ​ളു​ടെ മ​സ്റ്റ​ര്‍​റോ​ള്‍ എ​ന്‍​ട്രി ഇ​തു​വ​രെ സി​സ്റ്റ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​ര്‍​മൂ​ലം ഡി​ജി​റ്റ​ല്‍ ഹാ​ജ​ര്‍ സാ​ധ്യ​മാ​കാ​ത്ത​തി​നാ​ല്‍ 70 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വേ​ത​ന​മാ​ണ് ഈ ​പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. കൃ​ഷി​യും തൊ​ഴി​ലു​റ​പ്പും മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ ഇ​തോ​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഇ​ത്ത​രം പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ല്‍ ബ്ലോ​ക്ക്ത​ല​ത്തി​ല്‍ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ മാ​നു​വ​ല്‍ മ​സ്റ്റ​ര്‍​റോ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പു​തി​യ പ​രി​ഷ്‌​കാ​ര​ത്തോ​ടെ ബ്ലോ​ക്ക്ത​ല​ത്തി​ല്‍ ഇ​തി​നു​ള്ള ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നു​ള്ള അ​ധി​കാ​രം ഇ​ല്ലാ​താ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ജി​ല്ല​യി​ലെ നെ​റ്റ്‌​വ​ര്‍​ക്ക് ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളെ ഡി​ജി​റ്റ​ല്‍ ഹാ​ജ​രി​ല്‍​നി​ന്നു താ​ത്കാ​ലി​ക​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മൊ​ബൈ​ല്‍ ക​ണ​ക്ടി​വി​റ്റി പൂ​ര്‍​ണ തോ​തി​ല്‍ ല​ഭ്യ​മാ​കു​ന്ന​തു​വ​രെ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള മാ​നു​വ​ല്‍ മ​സ്റ്റ​ര്‍​റോ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഹാ​ജ​രും വേ​ത​നവും രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​വി​ഷ​യ​ത്തി​ല്‍ അ​നു​കൂ​ല​മാ​യ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം സം​ര​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും തു​ട​രു​മെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up